ഡി. പ്രജിത് കുമാർ ബാങ്ക് ഓഫ് ബറോഡ സോണൽ ജനറൽ മാനേജർ

കൊച്ചി: ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം സോണൽ മേധാവിയും ജനറൽ മാനേജരുമായി ഡി. പ്രജിത് കുമാർ ചുമതലയേറ്റു. കേരളം മുഴുവനും ഉൾപ്പെടുന്നതാണ് എറണാകുളം സോൺ. 30 വർഷത്തിലധികം ബാങ്കിംഗ് രംഗത്തു പരിചയമുള്ള പ്രജിത് കുമാർ ബാങ്കിന്റെ ന്യൂയോർക്ക് ശാഖയിലും പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സേവനത്തിലൂടെ ഉപഭോക്തൃസേവനം, ഡിജിറ്റൽ ബാങ്കിംഗ്, ഫിനാൻഷൽ ഇൻക്ലൂഷൻ തുടങ്ങിയ മേഖലകളിൽ കൂടുതൽ പുരോഗതി പ്രതീക്ഷിക്കുന്നതായി ബാങ്കധികൃതർ പറഞ്ഞു.
ബാങ്ക് ഓഫ് ബറോഡയുടെ ദക്ഷിണേന്ത്യയിലെ പ്രധാന കേന്ദ്രമായ എറണാകുളം സോണിൽ നിലവിൽ 242 ശാഖകളുണ്ട്.

Source link