സൂപ്പര്‍ ലീഗ് കേരള ജര്‍മന്‍ അസോസിയേഷനും കൈകോർത്തു

കൊച്ചി: ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനും തമ്മില്‍ സഹകരണ കരാര്‍ ഒപ്പുവച്ചു. ജര്‍മനിയിലെ മ്യൂണിക്കില്‍ നടന്ന ചടങ്ങില്‍ സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫ്, മാനേജിംഗ് ഡയറക്ടര്‍ ഫിറോസ് മീരാൻ, ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് മീഡിയ റൈറ്റ്സ് ഡയറക്ടര്‍ കേ ഡാംഹോള്സ്, 3 ലീഗ, ഫുട്സല്‍-ബുണ്ടസ് ലിഗ മേധാവി ഫിലിപ്പ് മെര്‍ഗെന്തലറും കരാറില്‍ ഒപ്പുവച്ചു.
Source link