നിസാൻ മാഗ്നൈറ്റിനൊപ്പം സിഎൻജി കിറ്റ്

കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യയുടെ എസ്യുവിയായ ന്യൂ നിസാൻ മാഗ്നൈറ്റ്, സർക്കാർ അംഗീകൃത സിഎൻജി റെട്രോഫിറ്റ്മെന്റ് കിറ്റ് സഹിതം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തു നിലവിലുള്ള മാനദണ്ഡങ്ങളും ഗുണനിലവാരവും ഉറപ്പാക്കി മോട്ടോസെൻ (തേർഡ് പാർട്ടി) ആണ് ഈ സിഎൻജി കിറ്റ് നിർമിച്ചത്. കിറ്റിന്റെ ഘടകങ്ങൾക്ക് വാറന്റി നൽകുന്നതും മോട്ടോസെൻ തന്നെയാണ്. ഈ കിറ്റുകളുടെ ഫിറ്റ്മെന്റ് സർക്കാർ അംഗീകൃത ഫിറ്റ്മെന്റ് കേന്ദ്രങ്ങളിലാണ് ചെയ്യുക. ഈ സമ്പൂർണ റെട്രോഫിറ്റ്മെന്റിന് 74,999 രൂപയാണ് അധികമായി നൽകേണ്ടത്. മൂന്നു വർഷത്തെ അല്ലെങ്കിൽ ലക്ഷം കിലോമീറ്റർ വരെ വാറന്റിയും ലഭ്യമാണെന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ പറഞ്ഞു.
ആദ്യഘട്ടത്തിൽ കേരളത്തിനു പുറമെ, ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക തുടങ്ങി ഏഴു സംസ്ഥാനങ്ങളിലെ അംഗീകൃത ഡീലർഷിപ്പുകൾ വഴി സിഎൻജി കിറ്റ് ഇൻസ്റ്റലേഷൻ ഓർഡർ ചെയ്യാം.

Source link