ജോലി ചെയ്യുന്നതിനിടെ ഓഫീസിലെ മേശയ്ക്കടിയിൽ നിന്ന് ശബ്ദം; പിന്നാലെ യുവാവ് കണ്ടത്

ഓഫീസിലെത്തിയാൽ ഉടൻ ജോലികളിൽ മുഴുകുന്നവരാണ് മിക്കവരും. അത്തരത്തിൽ ഓഫീസിലെത്തി ജോലി ചെയ്യുന്നതിനിടെ ഒരു യുവാവിനുണ്ടായ അനുഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘മിറക്കിൽ മാൻ കാഷ്’ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
യുഎസിലെ കൊളറാഡോയിലെ ബൗൾഡറിലാണ് സംഭവം നടന്നത്. യുവാവിന്റെ ഓഫീസിൽ ഒരു അപ്രതീക്ഷിത സന്ദർശകൻ എത്തിയ കാര്യമാണ് അയാൾ പങ്കുവച്ചത്. ഒരു ഭീമൻ പാമ്പ് ആയിരുന്നു അത്. തന്റെ മേശയ്ക്കടിയിൽ എന്തോ ശബ്ദം കേട്ട് നോക്കിയ യുവാവ് എട്ട് അടിയോളം നീളമുള്ള പാമ്പിനെയാണ് കണ്ടത്.
‘എന്റെ ദെെവമേ, ഞാൻ ഒരു പ്രോജക്റ്റിൽ ജോലി ചെയ്യുകയായിരുന്നു. അത് വാതിലിലൂടെ വന്ന എന്നെ ഭയപ്പെടുത്തി’- എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. എട്ട് അടിയോളം നീളമുള്ള പാമ്പ് കമ്പ്യൂട്ടർ വയറുകൾക്കിടയിൽ കിടക്കുന്നതും കുറച്ച് കഴിഞ്ഞ് ഇഴഞ്ഞ് ഗ്ലാസ് വാതിലിലൂടെ ഓഫീസിന് പുറത്തേക്ക് പോകുന്നതും വീഡിയോയിൽ കാണാം.
ആദ്യം യുവാവ് ഇത് ഒരു പെരുമ്പാമ്പ് ആണെന്നാണ് കരുതുന്നത്. എന്നാൽ ഇത് പെരുമ്പാമ്പ് അല്ലെന്ന് പിന്നീട് മനസിലാക്കുന്നു. ‘ബുൽ സ്‌നോക്’ ആണ് ഇതെന്നാണ് ഒരാൾ പറയുന്നത്. ഇത് ഉപദ്രവകാരിയല്ലെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. മേയ് 18ന് പങ്കുവച്ച വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. ഈ പാമ്പ് എങ്ങനെയാണ് ഓഫീസിൽ എത്തിയതെന്നും പലരും ചോദിക്കുന്നുണ്ട്.
Source link