മതിലിൽ മൂർഖനെ കണ്ടു, രണ്ട് ദിവസത്തിന് ശേഷം കിടപ്പുമുറിയിൽ പാമ്പ് കൊത്താൻ ശ്രമിച്ചു; വീട്ടിൽ നിന്ന് പിടികൂടിയത് 21 എണ്ണത്തെ
മലപ്പുറം: വീട്ടിൽ നിന്ന് പിടികൂടിയത് ഇരുപത്തിയൊന്ന് പാമ്പുകളെ. താനൂർ മലയിൽ ദാസന്റെ വീട്ടിൽ നിന്നാണ് മൂർഖൻ പാമ്പുകളെ കണ്ടെത്തിയത്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് അടുക്കളയ്ക്ക് സമീപമുള്ള മതിലിൽ ഒരു മൂർഖൻ പാമ്പിരിക്കുന്നത് വീട്ടുകാർ കണ്ടിരുന്നു.
ശക്തമായ മഴ പെയ്തതോടെ ഒന്നിനുപിറകെ ഒന്നായി മൂർഖന്റെ കുഞ്ഞുങ്ങൾ വിട്ടിലെത്തി. കഴിഞ്ഞ ദിവസം മൂർഖന്റെ ഒരു കുഞ്ഞ് കിടപ്പുമുറിയിലെത്തി. പുലർച്ചെ പാമ്പ് കാലിൽ തട്ടി, കടിക്കാൻ ശ്രമിച്ചതിന് പിന്നാലെ വീട്ടുകാർ സ്‌നേക്ക് റെസ്‌ക്യൂവർ ഉഷയെ വിളിച്ചു.
ഉഷ വീട്ടിലെത്തി, നടത്തിയ തെരച്ചിലിൽ അഞ്ച് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. അതുമായി തിരിച്ചുപോയി. വൈകിട്ട് വീണ്ടും അതേസ്ഥലത്തുനിന്നുതന്നെ ഫോൺകോളെത്തി. അങ്ങനെ നാലുദിവസം കൊണ്ട് 21 പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി.
മഴയിൽ മണ്ണിടിഞ്ഞ് പാമ്പിന്റെ മാളം അടഞ്ഞുപോയിരുന്നു. ഈ ഭാഗത്തായി തള്ള പാമ്പ് ചത്തുകിടക്കുന്നതും കണ്ടു. ഇതോടെയായിരിക്കാം കുഞ്ഞുങ്ങൾ പലവഴിക്ക് നീങ്ങിയതെന്നാണ് നിഗമനം. പാമ്പിൻകുഞ്ഞുങ്ങളെ അടുത്ത ദിവസം തന്നെ വനംവകുപ്പിന് കൈമാറുമെന്ന് ഉഷ വ്യക്തമാക്കി.
Source link