KERALAMLATEST NEWS

ട്രെയിനിൽ നിന്ന്  വലിച്ചെറിഞ്ഞു: ബംഗളൂരു റെയിൽവേ പാലത്തിന് സമീപം സ്യൂട്ട്കേസിൽ 18കാരിയുടെ മൃതദേഹം

ബംഗളൂരു: സൗത്ത് ബംഗളൂരുവിൽ റെയിൽവേ ട്രാക്കിന് സമീപം സ്യൂട്ട്കേസിനുള്ളിൽ 18കാരിയുടെ മൃതദേഹം കണ്ടെത്തി. ഹൊസൂർ മെയിൻ റോഡിന് സമീപമുള്ള ചന്ദപുര റെയിൽവേ പാലത്തിന് സമീപമുള്ള റെയിൽവേ ട്രാക്കിനടുത്താണ് സ്യൂട്ട്കേസിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മറ്റെവിടെയെങ്കിലും കൊലനടത്തി മൃതദേഹം സ്യൂട്ട്കേസിനുള്ളിലാക്കി ഓടുന്ന ട്രെയിനിൽ നിന്നും ഇവിടേക്ക് വലിച്ചെറിഞ്ഞിരിക്കാമെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷിക്കുമെന്ന് ബംഗളൂരു റൂറൽ പോലീസ് സൂപ്രണ്ട് സി.കെ ബാബു വ്യക്തമാക്കി. മരിച്ച പെൺകുിട്ടി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പെൺകുട്ടിയെ തിരിച്ചറിയാനും കേസുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിലയിരുത്താനും പോലീസ് അന്വേഷണം തുടരുകയാണ്.

കഴി‌ഞ്ഞ വർഷം മേയ് 12 നാണ് സമാനമായ മറ്റൊരു സംഭവത്തിൽ കർണാടക രാമനഗരയിലെ റെയിൽവേ ട്രാക്കിന് സമീപം ബധിരയും മൂകയുമായ14കാരിയുടെമൃതദേഹം കണ്ടെത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഒരു വർഷത്തിന് ശേഷം ഞെട്ടിക്കുന്ന മറ്റൊരു സംഭവം ഉണ്ടായിരിക്കുന്നത്.
TAGS: NEWS 360, NATIONAL, NATIONAL NEWS, BENGALURU, FOUNDDEADBODY, KARNATAKA, SUITCASE, HOSUR


Source link

Related Articles

Back to top button