KERALAMLATEST NEWS

അന്ന് കൊഹ്‌ലിക്ക് ആളെ അറിയില്ലെന്ന് പറ‌ഞ്ഞു, ഇന്ന് വിരാടിന്റെ ഇഷ്ട ഗാനം ചിമ്പുവിന്റേത്

ദക്ഷിണേന്ത്യൻ ചലച്ചിത്ര താരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന നടനാണ് ചിമ്പു. ഇപ്പോഴിതാ വിരാട് കൊഹ്‌ലിയുമായുള്ള അവിസ്മരണീയമായ ഒരു അനുഭവം പങ്കുച്ചിരിക്കുകയാണ് താരം. വിരാടിനെ കണ്ടുമുട്ടിയപ്പോൾ താരം തന്നെ തിരിച്ചറിഞ്ഞില്ലെന്നാണ് നടന്റെ വെളിപ്പെടുത്തൽ. ആദ്യം നിരാശ തോന്നിയെങ്കിലും, തന്റെ ഒരു ഗാനം വിരാടിന് പ്രിയപ്പെട്ടതാണെന്ന് അറിഞ്ഞപ്പോൾ സന്തോഷവും അഭിമാനവും തോന്നിയെന്നും താരം വെളിപ്പെടുത്തി.

ഒരിക്കൽ താൻവിരാടിനെകണ്ടു, നേരിട്ട് പോയി അദ്ദേഹത്തോട് സംസാരിക്കാമെന്ന് കരുതിയാണ് അടുത്തേക്ക് ചെന്നത്. പക്ഷേ തന്നെ അദ്ദേഹത്തിന് അറിയില്ലായിരുന്നു. സ്വയം പരിചയപ്പെടുത്തിയപ്പോൾ അറിയില്ലെന്ന് പറഞ്ഞ് അദ്ദേഹം പോയി. അത്തരമൊരു പരിചയപ്പെടുത്തലിന്റെ ആവശ്യമുണ്ടോ എന്ന് തനിക്ക് സ്വയം സംശയം തോന്നിയിരുന്നുവെന്നും ചിമ്പു പറഞ്ഞു.

എന്നാൽ ആർ‌സി‌ബിയുടെ ഒരു വീഡിയോയിൽ വിരാട് തന്റെ പാട്ടിനെക്കുറിച്ച് സംസാരിക്കുന്നത് കണ്ടപ്പോൾ അഭിമാനം തോന്നിയെന്നും ചിമ്പു പറഞ്ഞു. “വിരാടിന് എന്നെ അറിയാമോ എന്ന് എനിക്കറിയില്ല, പക്ഷേ അദ്ദേഹം തന്റെ ഇഷ്ടഗാനം കേട്ടതിനെക്കുറിച്ച് സംസാരിച്ചപ്പോൾ അഭിമാനം തോന്നുന്നുണ്ടെന്ന് ചിമ്പു പറഞ്ഞു, കൂടാതെ തന്റെ സംഗീതത്തിലൂടെ വിരാടുമായി ഒരു ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.

വിരാടിനെക്കുറിച്ചുള്ള തന്റെ മുൻകാല അഭിപ്രായങ്ങളും ചിമ്പു ഒരിക്കൽ കൂടി പങ്കുവച്ചു. “വിരാട് അടുത്ത സച്ചിനാകുമെന്ന് ഞാൻ മുമ്പ് പറഞ്ഞിരുന്നു. ആ സമയത്ത്, എല്ലാവരും പറഞ്ഞു, രണ്ട് വർഷത്തിനുള്ളിൽ അദ്ദേഹം പുറത്തിരിക്കുമെന്ന്, എന്നാൽ ഇന്ന്, വിരാട് എവിടെ എത്തി നിൽക്കുന്നുവെന്ന് എല്ലാവർക്കും അറിയാം.”


Source link

Related Articles

Back to top button