കൂലിയിൽ പഴയ രജനികാന്തിനെ നിങ്ങൾ കാണും; പ്രതീക്ഷയേറ്റി ലോകേഷ് കനകരാജ്

‘കൂലി’ എന്ന തന്റെ പുതിയ സിനിമയിൽ പഴയ രജനികാന്തിനെ ആരാധകർക്ക് കാണാനാകും എന്ന് സംവിധായകൻ ലോകേഷ് കനകരാജ്. രജനികാന്തിന്റെ പഴയ കഥാപാത്രങ്ങളെ കൂലിയിൽ റീക്രിയേറ്റ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ലോകേഷിന്റെ മറുപടി. വിജയ് നായകനായ ‘ലിയോ’ എന്ന സിനിമയ്ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ‘കൂലി’യിൽ ആരാധകർ വലിയ പ്രതീക്ഷയാണ് വയ്ക്കുന്നത്.ഈ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ‘കൂലിയിൽ ഒന്നും റീക്രിയേറ്റ് ചെയ്തിട്ടില്ല. പക്ഷേ പഴയ രജനി സാറിനെ സിനിമയിൽ പലയിടങ്ങളിലും നിങ്ങൾക്ക് കാണാനാകും’ എന്നാണ് ലോകേഷ് പറഞ്ഞത്. ‘ധർമത്തിൻ തലൈവൻ’ ‘ആറിലിരുന്തു അറുപത് വര’ എന്നീ രണ്ട് ചിത്രങ്ങളാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രജനി സിനിമകൾ എന്നും ലോകേഷ് കനകരാജ് പറഞ്ഞു. ഈ സിനിമകളിൽ രജനികാന്തിന്റെ ഇമോഷണൽ അഭിനയവും മാസ് അഭിനയവും കാണാമെന്നും 2–കെ കിഡ്സ് ആരെങ്കിലും ഈ സിനിമകൾ കണ്ടിട്ടില്ലെങ്കിൽ കാണണമെന്നും ലോകേഷ് പറഞ്ഞു. ഒരു അവാർഡ് ദാന ചടങ്ങിലാണ് ലോകേഷ് ഇക്കാര്യങ്ങൾ പറഞ്ഞത്.
Source link