കർണാടകയിലെ രണ്ട് എംഎൽഎമാരെ ബിജെപി പുറത്താക്കി

ബംഗളൂരു: കർണാടകയിലെ രണ്ട് എംഎൽഎമാരെ പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് ബിജെപി പുറത്താക്കി. എസ്.ടി. സോമശേഖർ, എ. ശിവറാം ഹെബ്ബാർ എന്നിവരെയാണ് ആറു വർഷത്തേക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി. വൈ. വിജയേന്ദ്ര പുറത്താക്കിയത്. സോമശേഖറും ഹെബ്ബാറും മുന്പ് കോൺഗ്രസിലായിരുന്നു. 2019ൽ എച്ച്.ഡി. കുമാരസ്വാമി സർക്കാരിനെ വീഴ്ത്തിയ 18 വിമത എംഎൽഎമാരിൽ ഇരുവരും ഉണ്ടായിരുന്നു.
ബിജെപിയിൽ ചേർന്ന സോമശേഖറും ഹെബ്ബാറും 2023ൽ ബിജെപി ടിക്കറ്റിൽ വിജയിച്ചു. എന്നാൽ, ഇരുവരും വൈകാതെ കോൺഗ്രസിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു.
Source link