CINEMA

‘ഹനുമാനു’ശേഷം തേജ സജ്ജ; പ്രധാന വേഷത്തിൽ ജയറാമും; ‘മിറൈ’ ടീസർ


നടൻ തേജ സജ്ജയും സംവിധായകൻ കാർത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മിറൈ’ ടീസർ എത്തി. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന സിനിമ മലയാളം ഉൾപ്പടെ നാല് ഭാഷകളിൽ റിലീസിനെത്തും. ടോളിവുഡിലെ പ്രമുഖ പ്രൊഡക്‌ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദ് ഗാരുവാണ് നിർമിക്കുന്നത്. ജയറാം, ശ്രീയ ശരൺ, ജഗപതി ബാബു, റിതിക നായക് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.  വില്ലനായി മനോജ് മഞ്ജു എത്തുന്നു. എട്ടു വർഷങ്ങൾക്കു ശേഷം മനോജ് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. രവി തേജ ചിത്രം ‘ഈഗിളി’നു ശേഷം പീപ്പിൾ മീഡിയ ഫാക്ടറിയോടൊപ്പം കാർത്തിക് ഗട്ടംനേനി ഒരുമിക്കുന്ന രണ്ടാമത്തെ പ്രോജക്റ്റാണിത്. ഹനുമാൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം തേജ നായകനാകുന്ന സിനിമകൂടിയാണിത്.


Source link

Related Articles

Back to top button