ASTROLOGY

19 വയസ്സിനു ശേഷം മഹാഭാഗ്യം; ഐശ്വര്യവും സമ്പത്തും തേടിയെത്തും, സൂര്യനെപ്പോലെ ശോഭിക്കുന്നവർ


ജനിച്ച തീയതിയും മാസവും സമയവുമെല്ലാം ജ്യോതിശാസ്ത്രമനുസരിച്ച് ഭാവി നിർണയിക്കുന്ന ഘടകങ്ങളായി കരുതാറുണ്ട്. ഞായറാഴ്ച ജനിച്ചവർക്ക് 19 വയസ്സിനു ശേഷം 9 വര്‍ഷത്തിലൊരിക്കല്‍ ഏറ്റവും നല്ലൊരു സമയമുണ്ടാവും. ഈ അവസരത്തിൽ സമ്പത്തും മറ്റ്‌ ഐശ്വര്യങ്ങളും ഇവരിൽ വന്നുചേരും. ഇത് ജീവിതത്തിൽ തുടർച്ചയായി സംഭവിക്കും. തങ്ങളുടെ വാക്കിന്‌ വില കല്‍പ്പിക്കുന്നവരായിരിക്കും ഈ ദിവസക്കാര്‍. ബന്ധുക്കളുടേയും സ്വജനങ്ങളുടേയും കാര്യത്തില്‍ ഇവര്‍ക്ക് പ്രത്യേക സ്‌നേഹവും താൽപര്യവുമുണ്ടാകും. ഒരു കാര്യം തീരുമാനിച്ചുറച്ച് മുന്നിട്ടിറങ്ങിയാൽ അതില്‍ വിജയം കാണുക തന്നെ ചെയ്യും.ആഴ്ചയിലെ ഓരോദിവസവും ജനിച്ചവർക്ക് ഓരോ പ്രത്യേകതയുണ്ട് . അതനുസരിച്ച് ഞായറാഴ്ച ജനിച്ചവർ പൊതുവെ മുൻപക്കാരാണെന്നു വിശ്വാസമുണ്ട്. ദേഷ്യപ്പെടുന്ന അതേ വേഗത്തിൽ ശാന്തരാകുന്നവരാണ് ഇക്കൂട്ടർ. അതായത് മനസ്സിൽ ഒന്നും വച്ച് പെരുമാറില്ലെന്നു ചുരുക്കം. ഇക്കാരണത്താൽ വിരലിലെണ്ണാവുന്ന സുഹൃത്തുക്കളെ ഇക്കൂട്ടർക്ക് ഉണ്ടാവുകയുള്ളു . എന്നാൽ സുഹൃത്തുക്കള്‍ക്കുവേണ്ടി എന്തു ത്യാഗവും ചെയ്യാന്‍ ഇവര്‍ തയാറാകും. വഞ്ചിക്കപ്പെടുമോ എന്ന ആശങ്കയാൽ ചില സൗഹൃദങ്ങൾ വേണ്ടെന്നു വയ്ക്കാനും ഇക്കൂട്ടർക്ക് മടിയില്ല


Source link

Related Articles

Back to top button