ASTROLOGY

വ്യാഴമാറ്റം മൂലമുള്ള അപൂർവ പ്രതിഭാസം, സഞ്ചരിക്കുന്നത് 3 രാശികളിൽ


ഭൂമിയിൽ ഒട്ടുമിക്ക ചലനങ്ങളും നിയന്ത്രിക്കുന്നത് ആകാശത്ത് സഞ്ചരിക്കുന്ന ഗ്രഹങ്ങളാണെന്ന് ജ്യോതിഷ ശാസ്ത്രം പറയുന്നു.  പ്രകൃതിയിൽ ഉണ്ടാകുന്ന പല പ്രതിഭാസങ്ങളും ഗ്രഹബന്ധിതമാണെന്ന് സൂക്ഷ്മ നിരീക്ഷണത്തിൽ നമുക്കു മനസ്സിലാക്കാം. രാഹു കേതുക്കൾ ഒഴിച്ചുള്ള പഞ്ചതാരാഗ്രഹങ്ങളിൽ ശനി കഴിഞ്ഞാൽ ഉള്ള വേഗത കുറ‍ഞ്ഞ ഗ്രഹം വ്യാഴമാണ്. വ്യാഴം ഒരു രാശി കടക്കുന്നതിന് ഉദ്ദേശം ഒരു വർഷം എടുക്കും. വ്യാഴമാണ് ഏറ്റവും ശുഭപ്രദനായ ഗ്രഹം. ചാരവശാലുള്ള ഫലപ്രവചനത്തിൽ ശനിയുടേയും വ്യാഴത്തിന്റെയും മാറ്റം വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. കാരണം, വ്യാഴം ഒരു രാശിയിൽ നിന്നാലുളള ഫലം ഒരു വർഷത്തേക്ക് അനുഭവമാണ്.ഈ പ്രാവശ്യത്തെ വ്യാഴമാറ്റം വ്യക്തിപരമായ ഗുണദോഷഫലങ്ങളേക്കാൾ ഉപരിയായി ഒരപൂർവ പ്രതിഭാസമായി മാറുകയാണ്. ഒരു വർഷത്തിൽ ഒരു രാശി സഞ്ചരിക്കുന്ന വ്യാഴം 2025ൽ തന്നെ 3 രാശികളിൽ സഞ്ചരിക്കുന്നു. ഇതിനെ ജീവഅതിചാരമെന്നു പറയും. ഇത് ലോകത്തിന് ഗുണകരമല്ല.


Source link

Related Articles

Back to top button