ASTROLOGY
ഇന്ന് ശനി ജയന്തി; ശനീശ്വരപ്രീതിക്കായി ചിട്ടകൾ ഇങ്ങനെ

ശനി ദേവന്റെ ജന്മദിനമായ ശനി ജയന്തി ദിനത്തിൽ ഭഗവാന്റെ അഷ്ടോത്തരം ജപിക്കുന്നത് ഉത്തമമാണ്. ദേവതയുടെ 108 നാമങ്ങൾ വർണിക്കുന്ന നാമാവലിയാണ് അഷ്ടോത്തരശത നാമാവലി. ചുരുക്കത്തിൽ അഷ്ടോത്തരം എന്നും പറയും. ഓരോ നാമവും ‘ഓം’ ശബ്ദത്തിൽ തുടങ്ങി ‘ നമഃ’ ശബ്ദത്തിൽ അവസാനിക്കുന്നു. ഇങ്ങനെ 108 ഭഗവൽ നാമങ്ങൾ ഭക്തിയോടെ ജപിക്കുന്നത് എല്ലാവിധ ദോഷങ്ങളും ശമിപ്പിക്കും എന്നാണ് വിശ്വാസം.പ്രഭാതത്തിലോ പ്രദോഷത്തിലോ നിലവിളക്കിനു മുന്നിലിരുന്നുള്ള അഷ്ടോത്തരജപം അതീവ ഫലദായകമാണ്. സകല ഗ്രഹപ്പിഴ ദോഷങ്ങളും നീങ്ങി കുടുംബൈശ്വര്യം, രോഗദുരിതശാന്തി, അഭീഷ്ടസിദ്ധി എന്നിവ ലഭിക്കാൻ അഷ്ടോത്തരജപം ഉത്തമമത്രേ. ജപിക്കുമ്പോൾ ദേവതയുടെ രൂപം മനസ്സിൽ ധ്യാനിക്കണം. ഓരോ ദേവനും ദേവിക്കും സവിശേഷതയുള്ള ദിനത്തിൽ അഷ്ടോത്തരം ജപിക്കുന്നതു നന്ന്.ഓം ശനൈശ്ചരായ നമഃ
Source link