INDIALATEST NEWS

കാറിൽ പുഴ കടക്കവേ ഒഴുക്കിൽപെട്ട വിനോദസഞ്ചാരികളെ രക്ഷിച്ചു


ഗൂഡല്ലൂർ (തമിഴ്നാട്) ∙ വിനോദസഞ്ചാരികളുടെ കാർ പുഴ കടക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ടു. കാറിന്റെ സൺറൂഫ് തുറന്ന് വാഹനത്തിനു മുകളി‍ൽ കയറി നിന്നാണ് രക്ഷപ്പെട്ടത്. ഗൂഡല്ലൂരിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. വാഹനം ഒഴുകിപ്പോകാതെ കയർ കെട്ടി സുരക്ഷിതമാക്കി. ഇടുക്കി സ്വദേശികളായ ആൻഡ്രൂസ് തോമസ് (50), അരുൺ തോമസ്(55), ഗൂഡല്ലൂർ സ്വദേശി രാജേഷ് (40) എന്നിവരാണ് അപകടത്തിൽ പെട്ടത്.ശനിയാഴ്ച രാത്രി ഓവാലി പഞ്ചായത്തിലെ എല്ലമലയിൽ പോയി മടങ്ങി ധർമഗിരി വഴി വരുമ്പോൾ അണ്ണാ നഗറിനു സമീപമുള്ള പുഴ കടക്കുമ്പോൾ പെട്ടെന്ന് മലവെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നു. വേനൽക്കാലത്ത് പുഴയിലൂടെ വാഹനങ്ങൾ കടന്നുപോകാറുള്ളതാണ്. അർധരാത്രിയോടെയാണ് ഇവർ അപകടത്തിൽപെട്ടത്. നാട്ടുകാർ അഗ്നിരക്ഷാസേനയെ അറിയിച്ചതിനെത്തുടർന്നാണ് രക്ഷിക്കാനായത്. കാറിലുണ്ടായിരുന്നവരെ ഗൂഡല്ലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.


Source link

Related Articles

Back to top button