INDIALATEST NEWS
പഹൽഗാം: വിനോദസഞ്ചാരികൾ പോരാടിയില്ലെന്ന് ബിജെപി എംപി

ന്യൂഡൽഹി ∙ പഹൽഗാമിൽ ആക്രമണത്തിന് ഇരയായ വിനോദസഞ്ചാരികൾ പോരാട്ടം നടത്തണമായിരുന്നുവെന്നും ഭർത്താക്കൻമാരെ നഷ്ടപ്പെട്ട സ്ത്രീകൾ യോദ്ധാക്കളെപ്പോലെ പെരുമാറണമായിരുന്നുവെന്നുമുള്ള ബിജെപി എംപി റാംചന്ദർ ജാംഗ്രയുടെ പരാമർശം വിവാദത്തിൽ.വിനോദസഞ്ചാരികൾക്ക് അഗ്നിവീർ പരിശീലനം ലഭിച്ചിരുന്നെങ്കിൽ മരണസംഖ്യ കുറയുമായിരുന്നെന്നും നമ്മുടെ ആളുകൾ കൂപ്പുകൈകളോടെയാണു മരിച്ചതെന്നും ഹരിയാനയിൽ നിന്നുള്ള രാജ്യസഭാംഗമായ ജാംഗ്ര പ്രതികരിച്ചിരുന്നു. പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയ കോൺഗ്രസ് ജാംഗ്രയെ പുറത്താക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു.
Source link