KERALAM
പാന്റ്സ് തയ്ച്ചത് ഇഷ്ടപ്പെട്ടില്ല, തയ്യൽക്കാരനെ കത്രിക കൊണ്ട് കുത്തിക്കൊന്ന 37കാരൻ പിടിയിൽ

നാഗർകോവിൽ: തയ്യൽക്കാരനെ കുത്തിക്കൊലപ്പെടുത്തിയതിനുശേഷം ഒളിവിൽപ്പോയ പ്രതി പിടിയിൽ. തൂത്തുക്കുടി ശ്രീവൈകുണ്ഠം സെയ്തുങ്കനല്ലൂർ സ്വദേശിയും, നാഗർകോവിലിലെ ഹോട്ടൽ ജീവനക്കാരനുമായ ചന്ദ്രമണിയാണ്(37) അറസ്റ്റിലായത്. തിട്ടുവിള സ്വദേശിയും നാഗർകോവിൽ ഡതി സ്കൂളിനു സമീപം തയ്യൽക്കട നടത്തിയിരുന്ന ശെൽവമാണ്(60) കൊല്ലപ്പെട്ടത്. പാന്റ്സ് തയ്ച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകം നടന്നത്. കത്രിക ഉപയോഗിച്ചാണ് പ്രതി, ശെൽവത്തെ കുത്തിക്കൊന്നത്.
വ്യാഴാഴ്ച രാത്രിയോടെ തയ്യൽക്കടയിൽ പോയ ആളുകളാണ് ശെൽവം കുത്തേറ്റ് മരിച്ചനിലയിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് സ്ഥലത്തെത്തിയ വടശ്ശേരി പൊലീസ് സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോഴാണ് ചന്ദ്രമണിയെക്കുറിച്ച് വിവരം ലഭിച്ചത്. പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചന്ദ്രമണി അറസ്റ്റിലായത്.
Source link