ജോജുവിനോട് എനിക്ക് അസൂയ എന്ന് കമൽ ഹാസൻ; കണ്ണ് നിറഞ്ഞ് നന്ദി അറിയിച്ച് ജോജു

നടൻ ജോജു ജോർജിനെ പുകഴ്ത്തി കമൽ ഹാസൻ. ‘ഇരട്ട’ എന്ന ചിത്രത്തിലെ ജോജുവിന്റെ പ്രകടനത്തെ പ്രത്യേകം എടുത്തുപറഞ്ഞാണ് കമൽ ഹാസൻ സംസാരിച്ചത്. റിലീസിനൊരുങ്ങുന്ന മണിരത്നം ചിത്രമായ ‘തഗ് ലൈഫ്’ൽ കമൽ ഹാസനോടൊപ്പം ജോജു ജോര്ജും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വെച്ച് ജോജു ജോർജിന്റെ സാന്നിധ്യത്തിലാണ് ഉലകനായകൻ അഭിനന്ദനം അറിയിച്ചത്.’ജോജുവെന്ന നടനെ എനിക്ക് അറിയില്ലായിരുന്നു, അങ്ങനൊരിക്കലാണ് അദ്ദേഹം അഭിനയിച്ച ‘ഇരട്ട’ എന്ന ചിത്രം ഞാൻ കാണാനിടയായത്. ചിത്രത്തിൽ ഒരേ പോലീസ് സ്റ്റേഷനിൽ ജോലി ചെയുന്ന ഇരട്ട സഹോദരന്മാരായാണ് ജോജു അഭിനയിച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ നമുക്ക് തിരിച്ചറിയാം, ഇത് ആ സഹോദരനും അത് മറ്റേ സഹോദരനുമാണെന്ന്. എനിക്ക് ഏറെ അസൂയ തോന്നിയ നടനാണ് ജോജു’ കമൽ ഹാസൻ പറഞ്ഞു. ഈ വാക്കുകൾക്ക് നന്ദി അറിയിച്ചുകൊണ്ട് ജോജു എത്തി.മണിരത്നം, തൃഷ, ചിമ്പു, എ.ആർ റഹ്മാൻ തുടങ്ങിയവരുടെ സാക്ഷ്യത്തിലാണ് കമൽ ഹാസന്റെ വാക്കുകൾ. അഭിനന്ദനമേറ്റ് വാങ്ങിയ ജോജു ജോർജ് എഴുനേറ്റ് നിന്ന് കൈകൂപ്പുകയും, കണ്ണീരണിയുകയും ചെയ്യുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. താൻ മുപ്പതോളം തവണ ഒറ്റ ചിത്രത്തിൽ ഒന്നിലധികം വേഷങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ അവയ്ക്ക് ഗെറ്റപ്പ് ചെയ്ഞ്ച് ഉണ്ടാകാറുണ്ട്. അധികം ചെയ്ഞ്ച് ഇല്ലാതെ അവതരിപ്പിച്ച ഒന്നോ രണ്ടോ വേഷങ്ങളിലെ എനിക്ക് അഭിമാനമുള്ളൂ എന്നും കമൽ ഹാസൻ പറഞ്ഞു.
Source link