CINEMA

ദീപികയ്ക്ക് കോടികൾ കൊടുക്കണം, നായികയെ മാറ്റി സന്ദീപ് റെഡ്ഢി; സ്പിരിറ്റിൽ തൃപ്തി ദിമ്രി


സന്ദീപ് റെഡ്ഢി ചിത്രം സ്പിരിറ്റിൽ ദീപിക പദുക്കോണിന് പകരം തൃപ്തി ദിമ്രി നായികയാവും. 9 ഭാഷകളില്‍ നടിയുടെ പേര് എഴുതിയ പോസ്റ്ററുമായാണ് പ്രഖ്യാപനം. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി എക്സിലൂടെ അറിയിച്ചത്. തൃപ്തി ദിമ്രിയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.‘ഇപ്പോഴും ഇതെനിക്ക് പൂര്‍ണമായി വിശ്വസിക്കാനായിട്ടില്ല. ഈ ഒരു യാത്രയില്‍ എന്നെയും വിശ്വസിച്ച് ഒപ്പം കൂട്ടിയതിന് ഒരുപാട് നന്ദി. താങ്കളുടെ വിഷന്റെ ഭാഗമാകാന്‍ എനിക്ക് അവസരം നല്‍കിയതിന് സന്ദീപ് റെഡ്ഡി വംഗയോട് ഒരുപാട് നന്ദി” എന്നാണ് തൃപ്തി ദിമ്രി കുറിച്ചിരിക്കുന്നത്.നേരത്തെ ദീപികയുടെ ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ അവരെ നായികാസ്ഥാനത്ത് നിന്ന് മാറ്റുകയാണെന്നും സന്ദീപ് റെഡ്ഡി വ്യക്തമാക്കിയിരുന്നു. ദിവസം എട്ടു മണിക്കൂര്‍ ജോലി സമയം, ഉയര്‍ന്ന പ്രതിഫലം തുടങ്ങിയ ഡിമാന്‍ഡുകളാണ് ദീപിക മുന്നോട്ട് വച്ചതെന്നാണ് സൂചന.


Source link

Related Articles

Back to top button