KERALAMLATEST NEWS

തീരത്തടിഞ്ഞത് ആയുധങ്ങൾ സൂക്ഷിക്കുന്ന ലോഹനിർമിത പെട്ടി; ആദ്യം കണ്ടത് ചാവക്കാട്ടെ മത്സ്യത്തൊഴിലാളികൾ

തൃശൂർ: ആയുധങ്ങൾ സൂക്ഷിക്കുന്ന ചെറിയ ലോഹനിർമിത പെട്ടി ചാവക്കാട്ടെ തൊട്ടാപ്പ് കടപ്പുറത്ത് നിന്ന് കണ്ടെത്തി. കടലിൽ വല വീശി മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളികളാണ് തീരത്തടിഞ്ഞ നിലയിൽ പെട്ടി കണ്ടെത്തിയത്. ഇവർ പൊലീസിനെയും കടപ്പുറം മുനക്കക്കടവ് തീരദേശ പൊലീസിനെയും വിവരമറിയിച്ചു. അര അടി വീതിയും ഒരടിയോളം നീളവുമുള്ള ചെറിയ പെട്ടിയാണ് കണ്ടെത്തിയത്.

കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ പെട്ടി സൂക്ഷിച്ചിട്ടുണ്ട്. നേവി, കോസ്റ്റൽ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ ഉദ്യോഗസ്ഥർ എന്നിവരെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വലിയ കപ്പലുകളിലെ സുരക്ഷാവിഭാഗത്തിൽ ഇത്തരത്തിലുളള പെട്ടികൾ ഉപയോഗിക്കാറുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നുത്. റൈഫിൾ തിരകൾ സൂക്ഷിക്കുന്ന പെട്ടിയാണെന്നും ഉപയോഗ ശേഷം ഉപേക്ഷിച്ചതാകാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെട്ടി തുറന്ന് പരിശോധിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.


Source link

Related Articles

Back to top button