ഇന്ത്യയിലെ പുതിയ കോവിഡ് വൈറസ് ചൈനയിലേതിനു സമാനം

ന്യൂഡൽഹി ∙ രാജ്യത്തു റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകളിലെ വൈറസ് വകഭേദം ചൈനയിൽ കണ്ടെത്തിയതിനു സമാനമെന്നു സ്ഥിരീകരിച്ചു. കൊറോണ പരിശോധന നടക്കുന്ന ലാബുകളുടെ നേതൃത്വത്തിലുള്ള ജെനോമിക്സ് കൺസോർഷ്യത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഇതുപ്രകാരം, രാജ്യത്തു പുതുതായി റിപ്പോർട്ട് ചെയ്തതിൽ ഒരെണ്ണം എൻബി.18.1 വകഭേദവും നാലെണ്ണം എൽഎഫ്.7 വകഭേദവുമാണ്. എൻബി.18.1 തമിഴ്നാട്ടിലും എൽഎഫ്.7 ഗുജറാത്തിലുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ള കോവിഡ് കേസുകളിൽ 53 ശതമാനവും ജെഎൻ.1 വകഭേദം വഴിയാണ്. ബിഎ.2, ഒമിക്രോൺ എന്നീ ഉപവിഭാഗങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. ചൈനയിൽ നേരത്തേ സ്ഥിരീകരിച്ച എൻബി.18.1 വകഭേദം വഴിയുള്ളതു താരതമ്യേന കുറഞ്ഞ ഭീഷണിയാണെന്നും എന്നാൽ ഇവയുടെ ചില ഉപവകഭേദങ്ങൾക്കു വ്യാപന സാധ്യത കൂടുതലാണെന്നും ഇൻസാകോഗ് വ്യക്തമാക്കുന്നു.
Source link