ഗാന്ധിഭവൻ അന്തേവാസികൾക്ക് മുഖ്യമന്ത്രിയുടെ പിറന്നാൾ സദ്യ

പത്തനാപുരം: എൺപതാം പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്ക് പ്രഥമൻ സഹിതം സമൃദ്ധ സദ്യനൽകി. അവിടത്തെ കുട്ടികളും അച്ഛനമ്മമാരും അടക്കം 1500 ഓളം പേർ സദ്യ കഴിച്ചു.
പരിപ്പ്, അവിയൽ, അച്ചാർ, സാമ്പാർ തുടങ്ങിയ വിഭവങ്ങൾ നിറഞ്ഞ സദ്യ കഴിച്ച് ഗാന്ധിഭവൻ അന്തേവാസികളുടെ മനസ് നിറഞ്ഞു. നേരത്തെ ഗാന്ധിഭവൻ സന്ദർശിച്ച വേളയിൽ അന്തേവാസികളോട് സ്നേഹപൂർവം പെരുമാറിയ അദ്ദേഹം ഗാന്ധിഭവനിലെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചിരുന്നു. ആ സ്നേഹം പുതുക്കലാണ് പിറന്നാൾ ദിനത്തിലെ സദ്യയൊരുക്കൽ. പ്രളയക്കെടുതിയിൽ കേരളം ദുരിതത്തിലായ ഓണക്കാലത്ത് ഗാന്ധിഭവനിലെ മുഴുവൻ കുഞ്ഞുങ്ങൾക്കും ഓണക്കോടി വാങ്ങിനൽകുന്നതിനായി ഒരുലക്ഷം രൂപയുടെ ചെക്ക് അദ്ദേഹം കൊടുത്തുവിട്ടിരുന്നു. ഗാന്ധിഭവൻ ഭാരവാഹികളുടെയും സേവന പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മധുരം പങ്കുവച്ചു.
Source link