KERALAM

രക്ഷാപ്രവർത്തനം വിഫലം; കോഴിക്കോട് കിണർ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം. കണ്ണൂർ കരിയാട് മുക്കാളിക്കരയിൽ കുളത്തുവയൽ രജീഷ് (48) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അഴിയൂർ പഞ്ചായത്ത് രണ്ടാം വാർഡ് ഹാജിയാർ പള്ളി റോഡിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. രജീഷ് ഉൾപ്പടെ ആറ് പേരാണ് കിണർ പണിക്കായി ഉണ്ടായിരുന്നത്.

പണി നടക്കുന്നതിനിടെ മണ്ണിടിഞ്ഞു വീഴുകയും രജീഷ് മണ്ണിനടിയിൽ കുടുങ്ങുകയുമായിരുന്നു. പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി മണ്ണുനീക്കി രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും രജീഷിനെ രക്ഷിക്കാനായില്ല. കിണറിനുള്ളിൽ രജീഷിനൊപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളി അഴിയൂർ മൂന്നാം ഗേറ്റ് സ്വദേശി വേണുവിനെ (52) രക്ഷപ്പെടുത്തി. ഇദ്ദേഹത്തെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Source link

Related Articles

Back to top button