HEALTH

പീഡിയാട്രിക് ആൻഡ് റോബോട്ടിക് ലിവർ ട്രാൻസ്പ്ലാന്റ് യൂണിറ്റ്; ബിഎംഎച്ചിൽ ‘റീലിവറി’നു തുടക്കം


കോഴിക്കോട് ബേബിമെമ്മോറിയൽ ആശുപത്രിയിൽ പീഡിയാട്രിക് ആൻഡ് റോബോട്ടിക് ലിവർ ട്രാൻസ്പ്ലാന്റ് വിഭാഗത്തിനു തുടക്കം. സാധാരണക്കാർക്ക് കരൾ മാറ്റിവയ്ക്കൽ ചികിത്സയുടെ ചെലവ് താങ്ങാനാവാത്ത പശ്ചാത്തലത്തിലാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും മികച്ച ചികിത്സ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ ‘റീലിവർ’ പുതിയ യൂണിറ്റ് ആരംഭിക്കുന്നത്. കുട്ടികൾക്കുള്ള കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പലപ്പോഴും സംസ്ഥാനത്തിനു പുറത്തു പോകേണ്ടി വരുന്ന സാഹചര്യത്തിലാണ് ഏറ്റവും നൂതനമായ റോബോട്ടിക് സംവിധാനം ബിഎംഎച്ച് ഒരുക്കുന്നത്. നടൻ മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വ ശാന്തി ഫൗണ്ടേഷനുമായി സഹകരിച്ച് നിർധനരോഗികൾക്ക് ചികിത്സാ ചെലവുകൾ കുറച്ചു നൽകും. ജീവനു വേണ്ടി നിശബ്ദം പോരാടുന്നവർക്കുള്ള പ്രതീക്ഷയുടെ കൈനീട്ടമാണ് ഇതെന്ന് മോഹൻലാൽ പറഞ്ഞു. പിറന്നാൾ ദിനത്തിൽ വിഡിയോ വഴിയാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. രാജ്യത്തെ പ്രമുഖ കരൾമാറ്റ വിദഗ്ധനായ ഡോ. ജോയ് വർഗീസിന്റെ നേതൃത്വത്തിലുള്ള ടീമാണ് യൂണിറ്റിനെ നയിക്കുക. ഡോ. വിവേക് വിജ് ഉൾപ്പെടെയുള്ള അവയവമാറ്റ വിദഗ്ധർ യൂണിറ്റിന്റെ ഭാഗമാണ്. ആശുപത്രി ചെയർമാനും എംഡിയുമായ ഡോ. കെ.ജി. അലക്സാണ്ടർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആശുപത്രി സിഇഒ ഡോ. അനന്ത് മോഹൻ പൈ, ഡോ. വിവേക് വിജ്, ഡോ. ഐ.കെ. ബിജു, ഡോ. ഷൈലേഷ് ഐക്കോട്ട്, വിശ്വശാന്തി ഫൗണ്ടേഷൻ പ്രതിനിധി അനുരഞ്ജ് എന്നിവർ സംസാരിച്ചു.


Source link

Related Articles

Back to top button