വഴിയിൽ വീണ പോസ്റ്റിൽ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം: സ്ഥലത്ത് മേൽശാന്തിയും അപകടത്തിൽപ്പെട്ടു

കൊച്ചി: എറണാകുളം കുമ്പളത്ത് റോഡിലേക്ക് വീണ പോസ്റ്റിൽ ബൈക്ക് ഇടിച്ച് ഉസ്താതിന് ദാരുണാന്ത്യം. നരിക്കുറ്റി സ്വദേശി അബ്ദുൾ ഗഫൂർ (54) ആണ് മരിച്ചത്. വെളുപ്പിനെ അഞ്ച് മണിയോടെയായിരുന്നു അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രണ്ടു ദിവസം മുമ്പ് വൈദ്യുതി കണക്ഷൻ നൽകിയ പോസ്റ്റോണ് അപകടത്തിന് കാരണമാക്കിയത്.
സെന്റ് മേരിസ് പള്ളിക്ക് സമീപം രാത്രിയോടെയാണ് പോസ്റ്റ് വീണത്. പോസ്റ്റ് ഒടിഞ്ഞു വീണ കാര്യം പൊലീസിനെയും കെഎസിഇബി അധികൃതരെയും നാട്ടുകാർ അറിയിച്ചിരുന്നു. വെളുപ്പിനെ മൂന്ന് മണിക്ക് സ്ഥലത്ത് എത്തിയെങ്കിലും പോസ്റ്റ് എടുത്തു മാറ്റാൻ പൊലീസ് തയ്യാറായില്ലെന്നും നാട്ടുകാർ ആരോപിച്ചു. ഗഫൂർ അപകടത്തിൽപ്പെടുന്നതിന് തൊട്ടു മുമ്പ് ഒരു ക്ഷേത്രം മേൽശാന്തിയും അപകടത്തിൽപ്പെട്ടിരുന്നു.
തുടർന്ന് നാട്ടുകാർ അധികൃതരെ വിവരമറിയിച്ച് പോസസ്റ്റ് മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. നെട്ടൂർ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേൽശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിൽപ്പെട്ട സുരേഷിനെ അതുവഴി വന്ന യാത്രികരാണ് ആശുപത്രിയിലെത്തിച്ചത്. അപകടങ്ങൾ നടന്ന് ഏറെ നേരം കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
Source link