CINEMA

വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ ജയേഷിനൊപ്പം സെൽഫിയുമായി ലക്ഷ്മിപ്രിയ


വിവാഹ മോചന അഭ്യൂഹങ്ങൾക്കിടെ ഭർത്താവ് ജയേഷിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി ലക്ഷ്മിപ്രിയ. ഭർത്താവിനും മകൾക്കുമൊപ്പമുള്ള ഫോട്ടോ ആണ് ലക്ഷ്മി പങ്കുവച്ചത്. സെൽഫി ചിത്രം എടുത്തിരിക്കുന്നത് ജയേഷും. ജീവിതകാലം മുഴുവന്‍ ഇതേ സന്തോഷത്തോടെ ഒരുമിച്ചു പോകട്ടെയെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.ഈ മാസം ആദ്യമാണ് താന്‍ വിവാഹമോചിതയാകുന്നുവെന്ന് വെളിപ്പെടുത്തുന്ന കുറിപ്പ് ലക്ഷ്മിപ്രിയ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. ചേരാത്ത ജീവിതത്തിൽ നിന്നും താൻ പിൻവാങ്ങുകയാണ് എന്നറിയിച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. ഫെയ്സ്ബുക്കിൽ നിന്നും കുറിപ്പ് പിൻവലിച്ചെങ്കിലും അധികം വൈകാതെ പോസ്റ്റ് സമൂഹമാധ്യമങ്ങളിലടക്കം വൈറലായി.ഇതേ തുടർന്ന് ഇരുവരും വിവാഹമോചിരതായെന്ന തരത്തിൽ വാർത്തകൾ പടർന്നു. പിന്നീട് കുറിപ്പുമായി ബന്ധപ്പെട്ട് മറ്റൊരു വിശദീകരണവും നടി നൽകിയതുമില്ല. അതിനിടെ ജയേഷ് പങ്കുവച്ചൊരു കുറിപ്പും ചർച്ചയായിരുന്നു.‘അപവാദങ്ങൾ സൃഷ്ടിക്കും, വിഡ്ഢികൾ അത് പ്രചരിപ്പിക്കും, മണ്ടന്മാർ വിശ്വസിക്കും’- എന്നായിരുന്നു ജയേഷിന്റെ പോസ്റ്റ്. വിവാഹ മോചന വാർത്തയുടെ സത്യാവസ്ഥ എന്താണെന്ന് വിശദീകരിക്കാതെയുള്ള ജയേഷിന്റെ പോസ്റ്റും ആളുകൾക്കിടയിൽ ആശങ്ക ഉണ്ടാക്കി. പിന്നീട് ഈ വിഷയത്തിൽ ഇരുവരുടെയും പോസ്റ്റുകളോ വിശദീകരണങ്ങളും ഒന്നും തന്നെ വന്നില്ല. 


Source link

Related Articles

Back to top button