CINEMA
‘ഏയ്, ഇത് അതല്ല’; സെറ്റിലും ചിരിപൊട്ടിച്ച് മോഹൻലാൽ; വിഡിയോ

‘തുടരും’ സിനിമയിൽ നിന്നുള്ള രസകരമായ ബിഹൈൻഡ് ദ് സീൻ വിഡിയോ പങ്കുവച്ച് തരുൺ മൂർത്തി. മോഹൻലാലും തോമസ് മാത്യുവും ഒപ്പമുള്ള രസകരമായ സീനിന്റെ പിന്നാമ്പുറ വിഡിയോയാണ് തരുൺ പങ്കുവച്ചത്. തോമസ് സിഗരറ്റ് വലിക്കുന്നതു കാണുന്ന മോഹൻലാലിന്റെ റിയാക്‌ഷനും തുടർന്നുളള സംഭവങ്ങളുമാണ് വിഡിയോയില്‍ ഉള്ളത്. തിയറ്ററിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചൊരു രംഗം കൂടിയായിരുന്നു ഇത്.അതേസമയം ഏപ്രിൽ 25ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഉടൻ തന്നെ ചിത്രം 250 കോടി കലക്‌ഷനിലേക്ക് എത്തിയേക്കും.
Source link