CINEMA

ലണ്ടനിൽ ഹണിമൂൺ ആഘോഷിച്ച് അഭിനയ; ചിത്രങ്ങൾ


ലണ്ടനിൽനിന്നുളള ഹണിമൂൺ ആഘോഷ ചിത്രങ്ങൾ പങ്കുവച്ച് നടി അഭിനയ. ഭർത്താവ് വെഗേശന കാർത്തിക്കിനൊപ്പമുള്ള പ്രണയാർദ്രമായ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ നടി പങ്കുവച്ചത്.ഈ മാസം ആദ്യമായിരുന്നു അഭിനയയുടെയും വെഗേശനയുടെയും വിവാഹാം. ഹൈദരാബാദിൽവച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹം.  മാര്‍ച്ച് 9–നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. പ്രണയവിവാഹമാണ്. താന്‍ പതിനഞ്ച് വര്‍ഷമായി പ്രണയത്തിലാണെന്ന് മുൻപ് ഒരു അഭിമുഖത്തില്‍ അഭിനയ പറയുകയും ചെയ്തിരുന്നു. ‘‘ഞങ്ങള്‍ സ്‌കൂള്‍ കാലം മുതലേ സുഹൃത്തുക്കളാണ്, പരസ്പരം അറിയാം. യാതൊരു ജഡ്ജ്മെന്റും ഇല്ലാതെ ഞാന്‍ പറയുന്നത് മനസ്സിലാക്കും. വളരെ നാച്വറലായ ആളാണ്. സംസാരിച്ച് സംസാരിച്ച് ഞങ്ങളങ്ങനെ പ്രണയത്തിലായി’’ എന്നാണ് അഭിനയ തന്റെ പ്രണയജീവിതത്തെപ്പറ്റി പറഞ്ഞിട്ടുള്ളത്. 


Source link

Related Articles

Back to top button