രണ്ട് എ പ്ലസ്, ഒരു എ; ഡിഗ്രി ആദ്യ വർഷ പരീക്ഷയിൽ തിളങ്ങി മീനാക്ഷി അനൂപ്

ആദ്യവര്‍ഷ ബിരുദകോഴ്‌സിന്റെ രണ്ടാം സെമസ്റ്റര്‍ പരീക്ഷാഫലം പങ്കുവച്ച് നടി മീനാക്ഷി അനൂപ്. ‘പാസ് പാസ്’ എന്ന അടിക്കുറിപ്പോടെയാണ് ബിഎ ഇംഗ്ലിഷ് ലിറ്ററേച്ചറിന്റെ മാര്‍ക്ക് ലിസ്റ്റ് താരം പുറത്തുവിട്ടത്. മീനാക്ഷിയുടെ ശരിയായ പേര് അനുനയ അനൂപ് എന്നാണ്. ഈ പേരാണ് മാര്‍ക്ക് ലിസ്റ്റിലുള്ളത്. ആറുപേപ്പറുകളാണ് രണ്ടാംസെമസ്റ്ററില്‍ ഉണ്ടായിരുന്നത്. എല്ലാ വിഷയങ്ങളിലും പാസായ മീനാക്ഷി രണ്ടുവിഷയങ്ങളില്‍ എ പ്ലസ് നേടി. ഒരു എ ഗ്രേഡും രണ്ട് ബി പ്ലസും ഒരു ബി ഗ്രേഡും താരം നേടിയിട്ടുണ്ട്.മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കുകീഴിലെ മണര്‍ക്കാട് സെന്റ് മേരീസ് കോളജ് വിദ്യാര്‍ഥിയാണ് മീനാക്ഷി. പിതാവ് പഠിച്ച കോളേജില്‍ തന്നെ ബിരുദപഠനത്തിന് ചേര്‍ന്നതിന്റെ സന്തോഷം മീനാക്ഷി നേരത്തെ പങ്കുവെച്ചിരുന്നു. 1992- 94 കാലത്ത് മണര്‍കാട് സെന്റ് മേരീസ് കോളജില്‍ അച്ഛന്‍ അനൂപ് പ്രീഡിഗ്രി വിദ്യാര്‍ഥിയായിരുന്നു.പ്ലസ് ടുവിന് 83 ശതമാനം മാര്‍ക്ക് നേടിയാണ് മീനാക്ഷി പാസായത്. കോട്ടയം കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് ഒന്‍പത് എ പ്ലസും ഒരു എ ഗ്രേഡും സ്വന്തമാക്കിയായിരുന്നു പത്താംക്ലാസ് വിജയം.
Source link