CINEMA
റോളക്സിനെ െവല്ലുമോ?; രജനിയുടെ ‘പവര്‍ഹൗസ്’ പെർഫോമൻസ്; ‘കൂലി’ വിഡിയോ

ലോകേഷ് കനകരാജ്–രജനികാന്ത് ചിത്രം ‘കൂലി’ പുതിയ പ്രമൊ ടീസർ എത്തി. 39 സെക്കൻഡ് മാത്രമുള്ള പ്രമൊ വിഡിയോ തലൈവരുടെ വിവിധ മുഖങ്ങളാണ് കാണിക്കുന്നത്. ‘പവർഹൗസ്‌വൈബ്’ എന്നു പേരിട്ടിരിക്കുന്ന പ്രമൊ വിഡിയോ രജനിയുടെ പവർപായ്ക്ക്ഡ് പെർഫോമൻസിന്റെ ചെറിയ ഗ്ലിംപ്സ് മാത്രം കാണിക്കുന്നു.ഓഗസ്റ്റ് 14നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. രജനികാന്തിന്റെ 171ാം സിനിമയായി ഒരുങ്ങുന്ന കൂലിയിൽ ആമിര്‍ ഖാൻ, നാഗാർജുന, ഉപേന്ദ്ര തുടങ്ങിയ സൂപ്പർതാരങ്ങളും എത്തുന്നു. ആമിർ അതിഥി വേഷത്തിലാകും ചിത്രത്തിലെത്തുക. ശ്രുതി ഹാസനാണ് നായിക. ആക്‌ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. ഇന്ത്യയിലേക്ക് സിംഗപ്പൂർ, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്വർണ്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോർട്ട്.
Source link