INDIALATEST NEWS
ഗഡ്ചിറോളിയിലും സുക്മയിലും 5 മാവോയിസ്റ്റുകളെ വധിച്ചു

മുംബൈ ∙ മഹാരാഷ്ട്ര– ഛത്തീസ്ഗഡ് അതിർത്തിയായ ഗഡ്ചിറോളിയിലും ഛത്തീസ്ഗഡിലെ സുക്മയിലും സിആർപിഎഫുമായുള്ള ഏറ്റുമുട്ടലിൽ 5 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഗഡ്ചിറോളിയിൽ സിആർപിഎഫും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 4 പേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ കവാൻഡെ, നെൽഗുണ്ട ഭാഗത്തായിരുന്നു ഏറ്റുമുട്ടൽ. വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ച പരിശോധനയിലാണ് മാവോയിസ്റ്റുകളെ കണ്ടെത്തിയത്. സുക്മയിൽ കിസ്‌താറാം മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. മാവോയിസ്റ്റ് നേതാവ് ബസവരാജു ഉൾപ്പെടെ 12 സ്ത്രീകളടക്കം 27 മാവോയിസ്റ്റുകളെ കഴിഞ്ഞ ബുധനാഴ്ച ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഇതിനു പിന്നാലെ ബസ്തർ മേഖലയിൽ 9 സ്ത്രീകൾ ഉൾപ്പെടെ 33 മാവോയിസ്റ്റുകൾ ഇന്നലെ ആയുധം വച്ച് കീഴടങ്ങി.
Source link