INDIA

വ്യാജപ്രചാരണം: ബിജെപിക്കും അർണബിനും എതിരായ കേസിന് ഇടക്കാല സ്റ്റേ


ബെംഗളൂരു ∙ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്ക്കും റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കുമെതിരെ കർണാടക കോൺഗ്രസ് നൽകിയ അപകീർത്തിക്കേസ് ഹൈക്കോടതി താൽകാലികമായി സ്റ്റേ ചെയ്തു. തുർക്കിയിലെ ഇസ്തംബുൾ കോൺഗ്രസ് സെന്ററിന്റെ ചിത്രം കോൺഗ്രസ് പാർട്ടിയുടെ ഓഫിസാണെന്നു വ്യാജ പ്രചാരണം നടത്തിയെന്നാണ് കേസ്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പാക്ക് കരസേനാ മേധാവി ആസിഫ് മുനീർ എന്നിവരുടെ മുഖങ്ങൾ യോജിപ്പിച്ചുള്ള ചിത്രം ബിജെപിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു.


Source link

Related Articles

Back to top button