INDIA

ആൻഡമാനിൽ വ്യോമനിയന്ത്രണം; ബ്രഹ്മോസ് മിസൈൽ പരീക്ഷണമെന്ന് അഭ്യൂഹം


ന്യൂഡൽഹി ∙ ബംഗാൾ ഉൾക്കടലിൽ ഇന്ത്യ പുതിയ മിസൈൽ പരീക്ഷണം നടത്തിയെന്നു സൂചന. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വ്യോമ സഞ്ചാരങ്ങൾ നിയന്ത്രിച്ചുള്ള നോട്ടാം (നോട്ടിസ് ടു എയർമെൻ) ഇന്നലെയും ഇന്നും പുറപ്പെടുവിപ്പിച്ചതാണ് ഇതു സംബന്ധിച്ച അഭ്യൂഹം കൂട്ടിയത്. ആൻഡമാൻ– നിക്കോബാർ ദ്വീപുകളുടെ 510 കിലോമീറ്റർ പരിധിയിൽ രാവിലെ ഏഴിനും 10നും ഇടയിലാണു നിയന്ത്രണം. മേഖലയിലെ 9 രാജ്യാന്തര വ്യോമപാതകൾ ഇന്നും അടച്ചിടും. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ ദൂരമേറിയ പതിപ്പിന്റെ പരീക്ഷണമാണു നടക്കുന്നതെന്ന സൂചനയുണ്ട്. 290 കിലോമീറ്ററായിരുന്ന ബ്രഹ്മോസിന്റെ ദൂരപരിധി പിന്നീടു 450 കിലോമീറ്ററാക്കിയിരുന്നു. ഇതു വീണ്ടും കൂട്ടിയശേഷമുള്ള പരീക്ഷങ്ങളാകാം ഇത്. വിമാനത്തിൽ നിന്നുള്ള പരീക്ഷണമാണെന്നും സംശയമുണ്ട്.


Source link

Related Articles

Back to top button