KERALAM

ബലാത്സംഗം ചെയ്തു, രണ്ട് തവണ അബോർഷൻ ചെയ്യിപ്പിച്ചു; സീരിയൽ നടിയുടെ പരാതിയിൽ നടൻ അറസ്റ്റിൽ

ബംഗളൂരു: സീരിയൽ നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ അറസ്റ്റിൽ. പ്രശസ്ത കന്നഡ നടനും കോമഡി ഖിലാഡിഗലി സീസൺ 2 വിജയിയുമായ മദേനൂർ മനുവാണ് അറസ്റ്റിലായത്. ബലാത്സംഗം, വഞ്ചന, ശാരീരിക പീഡനം, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നടനെ അറസ്റ്റ് ചെയ്തത്.കന്നഡ റിയാലിറ്റി ഷോയായ ‘കോമഡി ഖിലാഡിഗലു സീസൺ 2’ലെ വിജയിയായ ശേഷമാണ് മനു കൂടുതൽ ശ്രദ്ധേയനായത്. 2022 നവംബറിൽ ശിവമൊഗ്ഗയിലെ ശിക്കാരിപുരയിലേക്കുള്ള യാത്രയ്ക്കിടെ നടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് അന്നപൂർണേശ്വരി നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്.


2018ൽ റിയാലിറ്റി ഷോയിൽ പങ്കെടുക്കവേയാണ് നടി മനുവിനെ കണ്ടുമുട്ടിയത്. തുടർന്ന് ഇരുവരും തമ്മിൽ സൗഹൃദത്തിലായി. ഷോ ചെയ്തതിന്റെ ശമ്പളം നൽകാമെന്ന് പറഞ്ഞ് മനു തന്നെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിലുള്ളത്. പിന്നീട് ഇയാൾ തന്നെ വീട്ടിൽക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും നടി ആരോപിക്കുന്നു.


താൻ രണ്ടുതവണ ഗർഭിണിയായെന്നും രണ്ട് തവണയും മനു ഗർഭഛിദ്ര ഗുളികകൾ നൽകിയെന്നും അതിജീവിത ആരോപിക്കുന്നു. തന്റെ സ്വകാര്യ വീഡിയോകൾ സമ്മതമില്ലാതെ പകർത്തി എന്നും, മിണ്ടാതിരിക്കാൻ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. മനുവിന്റെ പുതിയ ചിത്രത്തിന് സാമ്പത്തികമായി സഹായിച്ചതായും നടി അവകാശപ്പെട്ടു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.


Source link

Related Articles

Back to top button