KERALAM

ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ബി ജെ പിയിൽ,​ അംഗത്വം നൽകിയത് രാജീവ് ചന്ദ്രശേഖർ

ഇടുക്കി: ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച് ശ്രദ്ധ നേടിയ അടിമാലി സ്വദേശി മറിയക്കുട്ടി ബി.ജെ.പിയിൽ ചേർന്നു. മറിയക്കുട്ടി പാർട്ടി അംഗത്വം സ്വീകരിച്ചതിനെ കുറിച്ച് ബി.ജെ.പിയാൻ് അറിയിച്ചത്. വികസിത കേരളം കൺവെൻഷന്റെ ഭാഗമായി തൊടുപുഴയിൽ നടന്ന പരിപാടിയിൽ മറിയക്കുട്ടി വേദിയിലെത്തിയിരുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറിയക്കുട്ടിയെ വേദിയിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഈ സമയത്താൻ് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചെന്ന് ബി.ജെ.പി പ്രഖ്യാപിച്ചത്. ബി.ജെ.പിയിൽ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് മറിയക്കുട്ടി പറഞ്ഞു.

ഇന്നലെ എ​സ്.​എ​ഫ്‌.​ഐ​ തിരുവനന്തപുരം ​മു​ൻ​ ​ജി​ല്ലാ​പ്ര​സി​ഡ​ന്റും​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന​ ​ഗോ​കു​ൽ​ ​ഗോ​പി​നാ​ഥ് ​ബി.​ജെ.​പി​യി​ൽ​ ​ചേ​ർ​ന്നിരുന്നു.​ ​മാ​രാ​ർ​ജി​ ​ഭ​വ​നി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ,​ ​മു​ൻ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​മു​ര​ളീ​ധ​ര​ൻ,​ ​സി​റ്റി​ ​ജി​ല്ലാ​പ്ര​സി​ഡ​ന്റ് ​ക​ര​മ​ന​ ​ജ​യ​ൻ​ ​എ​ന്നി​വ​ർ​ ​ഗോ​കു​ൽ​ ​ഗോ​പി​നാ​ഥി​നെ​ ​ഷാ​ൾ​ ​അ​ണി​യി​ച്ച് ​സ്വീ​ക​രി​ച്ചു. സി.​പി.​എം​ ​കു​ട​പ്പ​ന​ക്കു​ന്ന് ​ലോ​ക്ക​ൽ​ക​മ്മി​റ്റി​ ​അം​ഗ​വും​ ​മ​ണ്ണ​ടി​ ​ബ്രാ​ഞ്ച് ​സെ​ക്ര​ട്ട​റി​യു​മാ​ണ് ​ഗോ​കു​ൽ​ ​ഗോ​പി​നാ​ഥ് .​ 2021​ ​മു​ത​ൽ​ 23​ ​വ​രെ​ ​എ​സ്.​എ​ഫ്‌.​ഐ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യും​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ​മാ​യി​രു​ന്നു.​ ​കേ​ര​ള​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​സെ​ന​റ്റ്,​ ​സി​ൻ​ഡി​ക്കേ​റ്റ് ​അം​ഗ​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.


Source link

Related Articles

Back to top button