KERALAMLATEST NEWS

അതിതീവ്ര മഴ , വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം,​ തലസ്ഥാനത്ത് റെഡ് അലർ‌ട്ട്,​ കനത്ത മഴയ്ക്കും കാറ്റിനും സാദ്ധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധി ജില്ലകളിൽ കനത്ത മഴ തുടരുന്നു. തിരുവനന്തപുരം ദില്ലയിൽ അടുത്ത മൂന്നു മണിക്കൂർ റെഡ് അലർ‌ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. കനത്ത മഴയെ തുടർന്ന് കാസർകോട്, കണ്ണൂർ ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂരിലെ ചെങ്കൽപണയിൽ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ഗോപാൽ ബർമനാണ് ചൂരലിലെ ചെങ്കൽപണയിലുണ്ടായ അപകടത്തിൽ മരിച്ചത്. ടിപ്പർ ഡ്രൈവർ ജിതിന് പരിക്കേറ്റു. വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായ്.

ഇടുക്കിയിലെ ജലാശയങ്ങളിൽ ജല വിനോദങ്ങൾക്ക് നിരോധനം. മേയ് 24 മുതൽ 27 വരെയാണ് നിയന്ത്രണം. മണ്ണിടിച്ചിൽ, ഉരുൾപ്പൊട്ടൽ സാധ്യതയുള്ള മേഖലയിലെ ട്രക്കിങും നിരോധിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന തിങ്കളാഴ്ച ഏഴു മുതൽ രാവിലെ ആറു വരെ രാത്രി യാത്രയും നിരോധിച്ചിട്ടുണ്ട്.കോഴിക്കോട് ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം, മണ്ണെടുപ്പ്, ഖനനം എന്നിവയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ നദീതീരങ്ങൾ, ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിൽ വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

മലപ്പുറം ജില്ലയിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ഇന്നു മുതൽ നിലമ്പൂർ ആഢ്യൻപാറ, കരുവാരകുണ്ട് കേരളാംകുണ്ട് വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം വിലക്കി. തീരദേശ, പുഴയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിലും അപകട സാധ്യതയുള്ള മറ്റ് പാർക്കുകളിലും ജാഗ്രതാ നിർദേശം നൽകി. കണ്ണൂർ പൈതൽമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ നാളെ പ്രവേശനമുണ്ടായിരിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നലെ തന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എടക്കൽ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. കുറുവ, കാന്തൻപാറ, പൂക്കോട്, കർളാട് കേന്ദ്രങ്ങളിലെ ബോട്ടിങ് നിർത്തിവെച്ചു. പാർക്കുകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ജില്ലയിലെ എല്ലാ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കർശനമായി നിരോധിച്ചു.

പ്രത്യേക ജാഗ്രത നിർദേശം നൽകിയിരിക്കുന്ന പ്രദേശങ്ങൾ

തിരുവനന്തപുരം: കാപ്പിൽ മുതൽ പൂവാർ വരെ

കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ

എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ

തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ

മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ

കോഴിക്കോട്: ചോമ്പാല മുതൽ രാമനാട്ടുകര വരെ

കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ

കാസർകോട്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ


Source link

Related Articles

Back to top button