CINEMA

രാമായണം സിനിമയിൽ രൺബീറും യാഷും ഒരുമിച്ചുള്ള സീനുകൾ കുറയും; എന്തുകൊണ്ട്?


പ്രമുഖ നിർമ്മാതാവായ നമിത് മൽഹോത്ര അണിയിച്ചൊരുക്കുന്ന രാമായണം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ഗംഭീര താരനിര, ലോകോത്തര വിഎഫ്എക്സ് ടീം,  അത്യാധുനിക സെറ്റുകൾ തുടങ്ങി വളരെ മികച്ച ഒരു ക്യാൻവാസിലാണ് രാമായണം ഒരുങ്ങുന്നത്. ഇന്ത്യൻ സിനിമ രംഗത്തെ തന്നെ രണ്ട് വലിയ സൂപ്പർസ്റ്റാറുകളായ രൺബീർ കപൂർ ശ്രീ രാമനായും, യാഷ് രാവണനായും എത്തുന്ന ഈ സിനിമയിൽ, പക്ഷെ അവർ ഒരുമിച്ച് സ്ക്രീൻ ഷെയർ ചെയ്യുന്ന ഭാഗങ്ങൾ കുറവാണെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.വാൽമീകിയുടെ രാമായണത്തോട് പരമാവധി നീതി പുലർത്തിയാണ്  ഈ ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. അതുകൊണ്ടു തന്നെ ചിത്രത്തിലുടനീളം വ്യത്യസ്തമായി വഴികളിൽ ആയാണ് അവരുടെ കഥാഗതി നീങ്ങുന്നത്‌, സീതയെ അപഹരിച്ച  ശേഷം ലങ്കയിലെ യുദ്ധക്കളത്തിൽ വെച്ച് അവർ ഏറ്റുമുട്ടുന്നതുവരെ ഇരുവരും പരസ്പരം കണ്ടുമുട്ടുന്നില്ല. ഇക്കാര്യങ്ങൾ ചിത്രത്തിൻറെ അടുത്ത വൃത്തങ്ങൾ തന്നെയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.  രൺബീർ കപൂറിന്റെയും, യാഷിന്റെയും കഥാപാത്രങ്ങളുടെ വ്യത്യസ്ത ധ്രുവങ്ങളിലൂടെയുള്ള യാത്ര, ഇതിഹാസം ആവശ്യപ്പെടുന്ന വൻതോതിലുള്ള ആഖ്യാനരീതികളിലൂടെ തന്നെ സ്‌ക്രീനിലെത്തിക്കാനുള്ള നിതീഷ്‌ തിവാരിയുടെയും സംഘത്തിന്റെയും ശ്രമം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.


Source link

Related Articles

Back to top button