KERALAMLATEST NEWS

മുത്തങ്ങയിൽ ലോറിയിൽ കടത്തുകയായിരുന്ന നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടി

കൽപ്പറ്റ: ലോറിയിൽ കടത്തുകയായിരുന്ന നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടി. 3495 കിലോ പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. മുത്തങ്ങ ചെക്ക് പോസ്റ്റിലൂടെ ലോറി കടന്നുപോകാൻ ശ്രമിക്കവേയാണ് പിടികൂടിയത്.

സംഭവത്തിൽ വയനാട് വാളാട് സ്വദേശി സഫീറിനെ അറസ്റ്റ് ചെയ്തു. ലോറിയിൽ ഇരുന്നൂറിലധികം ചാക്കുകളുണ്ടായിരുന്നു. സഫീറിനെ മുമ്പും കഞ്ചാവ് കേസിൽ പിടികൂടിയിട്ടുണ്ട്. മാനന്തവാടി സ്വദേശിയുടേതാണ് ലോറി.

സംശയം തോന്നി ലോറി പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയതെന്ന് എക്‌സൈസ് അറിയിച്ചു. പുകയില ഉത്പന്നങ്ങൾ മൈസൂരുവിൽ നിന്ന് ബത്തേരിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പുകയില ഉത്പന്നങ്ങൾ കൊണ്ടുവന്നതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.


Source link

Related Articles

Back to top button