CINEMA

ധ്യാനിന്റെ ‘ഉജ്ജ്വല’ പ്രകടനം; ‘ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍’ പ്രേക്ഷക പ്രതികരണം


ധ്യാൻ ശ്രീനിവാസനെ നായകനാക്കി രാഹുല്‍ ജി, ഇന്ദ്രനീല്‍ ജി.കെ. എന്നിവർ ചേർന്നു സംവിധാനം ചെയ്ത ‘ഡിറ്റക്റ്റീവ് ഉജ്ജ്വലന്’ മികച്ച പ്രതികരണം. പ്ലാച്ചിക്കാവ് ഗ്രാമത്തിൽ നടക്കുന്ന കൊലപാതക പരമ്പരകളും അതിൽ പൊലീസിനു സഹായത്തിനായി എത്തുന്ന ഉജ്ജ്വലന്റെ സാഹസികതകളുമാണ് സിനിമയുടെ പ്രമേയം. മിസ്റ്ററി കോമഡി ത്രില്ലർ ഗണത്തിൽെപടുന്ന സിനിമ ധ്യാൻ ശ്രീനിവാസന്റെ ആദ്യ സോളോ ഹിറ്റാണെന്നാണ് റിപ്പോർട്ട്.വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ചിത്രം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സില്‍ ‘മിന്നൽ മുരളി’ക്കു ശേഷം വരുന്ന രണ്ടാമത്തെ ചിത്രമാണ്. സിജു വില്‍സന്‍, കോട്ടയം നസീർ, നിര്‍മല്‍ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി നായര്‍ എന്നിവരും അമീന്‍ നിഹാല്‍, നിബ്രാസ്, ഷഹബാസ് തുടങ്ങി ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. ധ്യാൻ, സിജു അടക്കമുള്ളവരുടെ പെർഫോമൻസും എടുത്തു പറയേണ്ടതാണ്.പ്രേം അക്കുടി, ശ്രായന്തി എന്നിവരുടെ ഛായാഗ്രാഹണവും സിനിമയുടെ പ്രമേയത്തോട് നീതി പുലർത്തുന്നു. സായ് പല്ലവി അഭിനയിച്ച ഗാർഗി എന്ന തമിഴ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ച ഇവരുടെ ആദ്യ മലയാള ചിത്രമാണിത്.


Source link

Related Articles

Back to top button