CINEMA

ടൊവിനോയുടെ കരിയറിലെ മികച്ച പ്രകടനം, കരുത്തുറ്റ തിരക്കഥ; ‘നരിവേട്ട’ പ്രേക്ഷക പ്രതികരണം


ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’യ്ക്ക് ഗംഭീര പ്രതികരണം. ടൊവിനോയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് നരിവേട്ടയിലെ വർഗീസ് എന്നാണ് സിനിമ കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്. മേക്കിങിനും അഭിനോക്കളുടെ പ്രകടനത്തിനുമൊപ്പം അതി ശക്തമായ തിരക്കഥയും സിനിമയുടെ നട്ടെല്ലാണ്. മുത്തങ്ങാ സമരമാണ് സിനിമയുടെ പ്രമേയം. പൊള്ളുന്ന യാഥാർഥ്യങ്ങളും ചിത്രം വരച്ചുകാട്ടുന്നു. ടൊവീനോയ്ക്ക് പുറമെ തമിഴ് സിനിമ നടനും സംവിധായകനുമായ ചേരൻ ചിത്രത്തിലൊരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ചേരന്റെ ആദ്യ മലയാള സിനിമ യാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് മറ്റു മുഖ്യ താരങ്ങൾ. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അബിന്റെ തിരക്കഥയും സംഭാഷണവും സിനിമയുടെ മുതൽക്കൂട്ടാണ്. ആദ്യ സിനിമയിൽ തന്നെ ഇത്ര തീവ്രതയേറിയ വിഷയം തൂലികയിലാക്കിയ അബിൻ മലയാളത്തിനൊരു വാഗ്ദാനം കൂടിയാകുമെന്നു തീർച്ച.ടൊവിനോ തോമസ് വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ, സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡി.ഐ.ജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. പൂർണമായും പൊലീസ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വലിയൊരു ദൗത്യത്തിൽ പങ്കെടുക്കേണ്ടി വരുന്നതാണ് ഈ കഥാപാത്രങ്ങൾ. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് പ്രസിദ്ധ സിനിമ നിർമ്മാണ കമ്പനിയായ എ ജി എസ് എന്റർടൈൻമെന്റ് ആണ്.


Source link

Related Articles

Back to top button