പ്ലസ്ടു വിജയം 77.81%, □എ പ്ളസിലും മുഴുവൻ മാർക്കിലും മുന്നിൽ പെൺകുട്ടികൾ

തിരുവനന്തപുരം: സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷയിൽ ഇത്തവണ 77.81 ശതമാനം വിജയം. മുൻവർഷത്തേതിൽ നിന്ന് 0.88 ശതമാനത്തിന്റെ കുറവ്. മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷയെഴുതിയ 3,70,642 വിദ്യാർത്ഥികളിൽ 2,88,394 പേർ വിജയിച്ചു. 41 പേർ ഫുൾ മാർക്ക്(1200) നേടി.
എ പ്ളസിലും മുഴുവൻ മാർക്കിലും പെൺകുട്ടികൾക്കാണ് മുന്നേറ്റം.
ഫുൾ എ പ്ലസിൽ ഇത്തവണ 9,097ന്റെ കുറവുണ്ടായി. 30,145 പേർക്കാണ് ഫുൾ എ പ്ലസ്. .ഫുൾ എ പ്ലസുകാരായ പെൺകുട്ടികൾ- 22,663 . ഫുൾ മാർക്കിലും പെൺകുട്ടികൾ കരുത്തുകാട്ടി. 41 പേരിൽ 34 പേർ.
ജേതാക്കളേറെയും സയൻസിലാണ് ( 83.25%.).
നൂറുമേനിയിലും
കുറവ്
ഈ വർഷം നൂറുശതമാനം വിജയം നേടിയത് 57 സ്കൂളുകൾ. കഴിഞ്ഞവർഷം 63 .
.നൂറ് മേനിയിൽ ആറെണ്ണമേ സർക്കാർ സ്കൂളുകളുള്ളൂ. എയ്ഡഡ് – 19, അൺഎയ്ഡഡ് – 22, സ്പെഷ്യൽ സ്കൂൾ- 1.
□വിജയ ശതമാനം കൂടിയ ജില്ല: എറണാകുളം- 83.09%
□വിജയ ശതമാനം കുറവ്: കാസർകോട് – 71.09%
□കൂടുതൽ എ പ്ലസ് : മലപ്പുറം – 4,735 .
Source link