CINEMA

മഴവില്ലിലെ വീണ; പ്രീതി ജാംഗനിക്കൊപ്പമുള്ള സർപ്രൈസ് ചിത്രവുമായി വിനീത്


നടി പ്രീതി ജാംഗിയാനിയെ ദുബായിൽ വച്ച് കണ്ട സന്തോഷം പങ്കുവച്ച് നടൻ വിനീത്.  പ്രീതിയെ കണ്ടത് ഒരുപാട് മഴവില്ലോർമ്മകൾ തിരികെ കൊണ്ടുവന്നു എന്ന് വിനീത് കുറിച്ചു.  പ്രീതിക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബനും വിനീതും നായകന്മാരായി എത്തിയ ‘മഴവില്ല്’ എന്ന ചിത്രത്തിൽ നായികയായ ബോളിവുഡ് താരമാണ് പ്രീതി ജാംഗിയാനി. ഒരൊറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരത്തിനൊപ്പമുള്ള വിനീതിന്റെ ചിത്രം ആരാധകർ ഏറ്റെടുക്കുകയാണ്. ഇരുവർക്കുമൊപ്പം കുഞ്ചാക്കോ ബോബനും കൂടി വേണമായിരുന്നു എന്നാണ് ആരാധകർ കമന്റ്റ് ചെയ്യുന്നത്.     ‘ആരാധ്യയായ പ്രീതി ജാംഗിയാനിയെ ദുബായിൽ വച്ച് കണ്ടുമുട്ടിയത് വലിയൊരു സർപ്രൈസ് ആയിരുന്നു. ഞങ്ങൾ ഒത്തുകൂടിയപ്പോൾ ഒരുപാട് നല്ല മഴവില്ല്  ഓർമ്മകൾ തിരികെകൊണ്ടുവന്നു,” വിനീത് കുറിച്ചു.  കുഞ്ചാക്കോ ബോബനെ നായകനാക്കി ദിനേശ് ബാബു സംവിധാനം ചെയ്ത ചെയ്തത്രമായിരുന്നു ‘മഴവില്ല്’. കുഞ്ചാക്കോ ബോബനൊപ്പം തുല്യ പ്രാധാന്യമുള്ള വില്ലൻ വേഷത്തിൽ വിനീത് ചിത്രത്തിൽ അഭിനയിച്ചിരുന്നു.


Source link

Related Articles

Back to top button