KERALAM

കേരള സർവകലാശാല

കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ അഞ്ച്,ആറ് സെമസ്​റ്റർ ബിഎസ്‌.സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ (സപ്ലിമെന്ററി –2020 അഡ്മിഷൻ,മേഴ്സിചാൻസ് –2017-19 അഡ്മിഷൻ) പരീക്ഷകളുടെ പ്രാക്ടിക്കൽ, വൈവവോസി 28ന് കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും.

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ ആറാം സെമസ്​റ്റർ ബി.ബി.എ (2018 – 22 അഡ്മിഷൻ) പരീക്ഷയുടെ പ്രോജക്ട് – വൈവവോസി ജൂൺ 10ന് രാവിലെ 10മുതൽ കാര്യവട്ടം സെന്റർ ഫോർ അണ്ടർ ഗ്രാജ്വേ​റ്റ് സ്​റ്റഡീസിൽ നടത്തും.

ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്​റ്റർ ബി.പി.എ മ്യൂസിക്/വോക്കൽ, ബി.പി.എ മ്യൂസിക് മൃദംഗം, ബി.പി.എ ഡാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ ജൂൺ 9മുതൽ ആരംഭിക്കും.

ജൂൺ 4,10,16 തീയതികളിൽ നടത്തുന്ന ജർമ്മൻ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഇൻസ്​റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷ് നടത്തുന്ന പോസ്​റ്റ് ഗ്രാജ്വേ​റ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ (പാർട്ട്‌ടൈം) കോഴ്സിലേക്ക് 27നകം അപേക്ഷിക്കണം. തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് 5 മുതൽ 7വരെയാണ് ക്ലാസ് https://pgdec.keralauniversity.ac.in


Source link

Related Articles

Back to top button