ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയ്ക്ക് ഐക്യദാർഢ്യവുമായി യുഎഇ, ജപ്പാൻ

അബുദാബി / ടോക്കിയോ ∙ ഭീകരതയ്ക്കെതിരെ ഇന്ത്യയുടെ പോരാട്ടത്തിന് യുഎഇയും ജപ്പാനും ഉറച്ച പിന്തുണയറിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ പ്രാധാന്യത്തെക്കുറിച്ചും പാക്കിസ്ഥാൻ നടപടിക്കെതിരെ ഇന്ത്യയുടെ ഉറച്ച നിലപാടിനെക്കുറിച്ചും വിശദീകരിക്കാനെത്തിയ സർവകക്ഷി സംഘങ്ങളോടാണ് ഇരുരാജ്യങ്ങളിലെയും നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.ഭീകരതയെ ഇന്ത്യയും യുഎഇയും ചേർന്ന് ഒരുമിച്ച് നേരിടുമെന്ന് യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അഷ നഹ്യാൻ പറഞ്ഞു. ശ്രീകാന്ത് ഏക്‌നാഥ് ഷിൻഡെ എംപി നയിക്കുന്ന സംഘം ഇന്ന് അബുദാബിയിലും ദുബായിലുമുള്ള പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. ലൈബീരിയ, കോംഗൊ, സിയോറ ലിയോൺ എന്നീ രാജ്യങ്ങളും സന്ദർശിക്കുന്നുണ്ട്. ഇ.ടി. മുഹമ്മദ് ബഷീർ എംപി സംഘത്തിലുണ്ട്. ജെഡിയു നേതാവ് സഞ്ജയ് ഝാ നയിക്കുന്ന സംഘമാണ് ജപ്പാൻ വിദേശകാര്യ മന്ത്രി തകേഷി ഇവായ ഉൾപ്പെടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
Source link