INDIA

‘കാഷ്‍ലെസ് സ്കീം’ ഗുണഭോക്താക്കളുടെ പട്ടിക കൈമാറണമെന്ന് സുപ്രീം കോടതി


ന്യൂഡൽഹി ∙ റോഡപകടങ്ങളിൽ പരുക്കേൽക്കുന്നവർക്കു സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ‘കാഷ്‍ലെസ് സ്കീം’ പൂർണ അർഥത്തിൽ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്രസർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുന്ന പദ്ധതി ഈ മാസം അഞ്ചിനാണ് കേന്ദ്രം വിജ്ഞാപനം ചെയ്തത്.പദ്ധതിയുടെ നടത്തിപ്പ് വിവരങ്ങൾ, സൗജന്യ ചികിത്സ ലഭിച്ച ഗുണഭോക്താക്കളുടെ എണ്ണം എന്നിവ ഉൾപ്പെടുന്ന സത്യവാങ്മൂലം ഓഗസ്റ്റ് അവസാനത്തോടെ നൽകണമെന്ന് ജസ്റ്റിസ് അഭയ് എസ്.ഓക് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. പദ്ധതിക്ക് രാജ്യവ്യാപകമായി പ്രചാരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കുന്നതിൽ കേന്ദ്രം കാലതാമസം വരുത്തിയതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി.


Source link

Related Articles

Back to top button