INDIA

കൊങ്കൺ – ഇന്ത്യൻ റെയിൽവേ ലയനം: മഹാരാഷ്ട്രയും അംഗീകരിച്ചു


മുംബൈ ∙ കൊങ്കൺ റെയിൽവേ കോർപറേഷനെ ഇന്ത്യൻ റെയിൽവേയിൽ ലയിപ്പിക്കാൻ മഹാരാഷ്ട്ര സർക്കാർ അനുമതി നൽകി. ഓഹരി പങ്കാളിത്തമുളള സംസ്ഥാനങ്ങളിൽ കേരളം കൂടി സമ്മതം മൂളിയാൽ ലയനത്തിനുള്ള തടസ്സങ്ങൾ നീങ്ങും. കൊങ്കൺ പാത പൂർണമായി ഇരട്ടിപ്പിക്കാനും ഇരട്ടി ട്രെയിനുകൾ ഓടിക്കാനും ലയനം വഴിതുറക്കും‌. പ്രത്യേക കോർപറേഷൻ ആയ കൊങ്കൺ റെയിൽവേയ്ക്ക് വലിയ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാത്തതിനാൽ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ടിന്റെ കുറവുണ്ട്. ലയനം വഴി ഇന്ത്യൻ റെയിൽവേയുടെ ഭാഗമായി മാറുന്നതോടെ ഇതു മറികടക്കാനാകും. കൂടുതൽ ബജറ്റ് വിഹിതം ലഭിക്കാനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ടിക്കറ്റ് നിരയ്ക്കു കുറയാനും ലയനം വഴിയൊരുക്കും. കൊങ്കൺ റെയിൽവേ കോർപറേഷനിൽ 65.97 ശതമാനമാണ് ഇന്ത്യൻ റെയിൽവേയുടെ ഓഹരി പങ്കാളിത്തം. മഹാരാഷ്ട്ര (15.57 %), കർണാടക (10.62 %), കേരളം (4.25 %), ഗോവ (3.59 %) എന്നിവയാണ് ഓഹരി പങ്കാളിത്തമുള്ള സംസ്ഥാനങ്ങൾ. കർണാടകയും ഗോവയും ലയനത്തിന് നേരത്തേ പച്ചക്കൊടി കാട്ടി.


Source link

Related Articles

Back to top button