INDIA
‘വിവാദ’ ഗവർണർ സത്യപാൽ മാലിക്കിന് സിബിഐ കുറ്റപത്രം

ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസ് അന്വേഷിച്ച സിബിഐ സംഘം മുൻ ഗവർണർ സത്യപാൽ മാലിക്കിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ചെനാബ് നദിയിലെ കീരു ജലവൈദ്യുത പദ്ധതിയുടെ 2200 കോടി രൂപയുടെ കരാർ പട്ടേൽ എൻജിനീയറിങ് കമ്പനിക്ക് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നാണു കേസ്. 2018– 19 ൽ ആണ് സത്യപാൽ മാലിക് കശ്മീർ ഗവർണറായിരുന്നത്.പദ്ധതിയുമായി ബന്ധപ്പെട്ട് ചിലർ തനിക്കു 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നതായി അദ്ദേഹംതന്നെ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണു സിബിഐ കേസെടുത്തത്.ഗവർണറായിരിക്കെ കർഷകസമരകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലിക്ക് കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഗോവയിലെ ബിജെപി സർക്കാരിനെതിരെയും അഴിമതി ആരോപണം ഉന്നയിച്ചു.
Source link