INDIALATEST NEWS

‘പാക്കിസ്ഥാനെ പിന്തിരിപ്പിക്കാൻ തുർക്കി തയാറാകുമെന്ന് പ്രതീക്ഷ; ബന്ധങ്ങൾ നിലനിൽക്കുന്നത് പരസ്പര വിശ്വാസത്തിൽ’


ന്യൂഡല്‍ഹി ∙ അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുന്നതിനു പാക്കിസ്ഥാനെ പ്രേരിപ്പിക്കാന്‍ തുര്‍ക്കി തയാറാകണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഭീകരതയെ ഒരു നയമായി ഉപയോഗിക്കുന്ന പാക്കിസ്ഥാനെ അതില്‍നിന്നു പിന്തിരിപ്പിക്കാനും പാക്കിസ്ഥാനും പാക്ക് സൈന്യവും ഉൾപ്പെടെ സംരക്ഷിക്കുന്ന ഭീകരവാദ സംഘടനകള്‍ക്കെതിരെ വിശ്വസനീയമായ നടപടികളെടുക്കാനും തുര്‍ക്കിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ദീപ് ജയ്‌സ്വാള്‍ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാന്റെ നിലപാടുകളെ തുർക്കി പിന്തുണച്ചത് ഇന്ത്യയും തുർക്കിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു. ‘‘അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാന്‍ തുര്‍ക്കി പാക്കിസ്ഥാനെ പ്രേരിപ്പിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. പതിറ്റാണ്ടുകളായി അവര്‍ സംരക്ഷിക്കുന്ന ഭീകരവാദ സംഘടനകള്‍ക്കെതിരെ വിശ്വസനീയമായ നടപടികള്‍ സ്വീകരിക്കാനുള്ള നടപടികൾ ഉണ്ടാകണം. ബന്ധങ്ങൾ നിലനിൽക്കുന്നത് പരസ്പര വിശ്വാസത്തിലാണ്. ’’ – രൺദീപ് ജയ്സ്വാൾ പറഞ്ഞു.തുര്‍ക്കി നിര്‍മിത ഡ്രോണുകൾ ഉപയോഗിച്ചാണ് ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാൻ അക്രമണശ്രമം നടത്തിയത് . തുർക്കി നിർമിത വസ്തുക്കളും ബേക്കറി ഉൽപന്നങ്ങളും നിരോധിച്ച് ഇന്ത്യയിലെ വ്യാപാരി സമൂഹം മറുപടി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം തുർക്കിയോടുള്ള നിലപാട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. 


Source link

Related Articles

Back to top button