HEALTH

മിഡ് പൾമോകോൺ 2025: മികച്ച പോസ്റ്റർ ഡോ. അർജുൻ ആർ. പി. യുടേത്


ആലപ്പുഴ : വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വെച്ചു നടന്ന ശ്വാസകോശ വിദഗ്ധരുടെ ദേശീയ അർധ വാർഷിക സമ്മേളനമായ  ‘മിഡ് പൾമോകോൺ 2025” ൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി നടത്തിയ പോസ്റ്റർ മൽസരത്തിൽ  ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിലെ  ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥി ഡോ. അർജുൻ. ആർ.പി  ഒന്നാം സ്ഥാനം നേടി. ശ്വാസകോശങ്ങളെ ബാധിക്കുന്ന അത്യപൂർവ്വ അർബുദ രോഗത്തെ തുടർന്ന് ശ്വാസകോശ ആവരണങ്ങൾക്കിടയിൽ നീർക്കെട്ടുണ്ടായതിൻ്റെ രോഗനിർണയം ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയതിൻ്റെ വിശദമായ കേസ് റിപ്പോർട്ട് ആണ്  മികച്ച പോസ്റ്ററിനുള്ള പുരസ്ക്കാരത്തിനർഹമായത്. പയ്യന്നൂർ ഗവൺമെൻ്റ് പോളിടെക്നിക് കോളേജിലെ റിട്ടയേർഡ് പ്രിൻസിപ്പൽ കെ.രവീന്ദ്രൻ്റെയും മൈനർ ഇറിഗേഷൻ വകുപ്പിൽ സൂപ്രണ്ടിംഗ് എഞ്ചിനീയറായിരുന്ന സുഹാസിനി . പി യുടേയും പുത്രനാണ് കണ്ണൂർ ജില്ലയിലെ  പിലാത്തറ സ്വദേശിയായ ഡോ. അർജുൻ.


Source link

Related Articles

Back to top button