കിഷ്ത്വാറിൽ ഭീകരരുമായി ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു, വെടിവയ്പ് തുടരുന്നു

ശ്രീനഗർ ∙ കിഷ്ത്വാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. വെടിവയ്പ്പിൽ പരുക്കേറ്റ സൈനികൻ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മേഖലയിൽ വെടിവയ്പ് തുടരുകയാണ്. നാല് ഭീകരർ പ്രദേശത്ത് കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. കിഷ്ത്വാര്‍ ജില്ല മുഴുവന്‍ ജമ്മു പൊലീസും സൈന്യവും വളഞ്ഞിരിക്കുകയാണ്. സൈന്യവും ജമ്മു കശ്‌മീര്‍ പൊലീസും സംയുക്തമായാണ് ഭീകരരോട് ഏറ്റുമുട്ടിയത്. കൂടുതല്‍ സൈനികരെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശം ഇടതൂര്‍ന്ന വനപ്രദേശമാണ്. ഏപ്രിലിലും ഈ പ്രദേശത്ത് ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്നിരുന്നു. അന്നു മൂന്നു ഭീകരരെയാണ് വധിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകള്‍ ഇന്ത്യ ശക്തമാക്കിയിരുന്നു. ദക്ഷിണ കശ്മീരിലെ ഭീകരവിരുദ്ധ ഓപ്പറേഷനുകളിൽ ആറ് ഭീകരരെ വധിച്ച് ഒരാഴ്ച കഴിഞ്ഞാണ് കിഷ്ത്വാറിൽ ഏറ്റുമുട്ടൽ നടക്കുന്നത്. മേയ് 13ന് ഷോപിയാനിലെ കെല്ലർ പ്രദേശത്തും മേയ് 15 ന് പുൽവാമയിലെ നാദർ പ്രദേശത്തുമാണ് ഏറ്റുമുട്ടലുകൾ നടന്നത്.
Source link