നരിവേട്ട, ഉജ്ജ്വലൻ, ആസാദി; വെള്ളിയാഴ്ച റിലീസിനെത്തുന്നത് 6 മലയാള സിനിമകൾ

ഒരിടവേളയ്ക്കു ശേഷം തിയറ്ററുകൾ നിറഞ്ഞു കവിഞ്ഞുള്ള വെള്ളിയാഴ്ച എത്തുന്നു. ആറ് മലയാള സിനിമകളാണ് ഈ വെള്ളിയാഴ്ച റിലീസിനെത്തുന്നത്. നരിവേട്ട, ഡിറ്റക്ടീവ് ഉജ്വലൻ, ആസാദി, 916 കുഞ്ഞൂട്ടൻ, മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്ലർ, പൊലീസ് ഡേ എന്നീ മലയാള സിനിമകളും തമിഴിൽ നിന്നും വിജയ് സേതുപതി നായകനാകുന്ന ഏസും മേയ് 23ന് തിയറ്ററുകളിലെത്തും. അതേസമയം രഞ്ജിത്ത് സജീവ് നായകനായെത്തുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയുടെ റിലീസ് മാറ്റിവച്ചു.നരിവേട്ടടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രം.’മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. മുത്തങ്ങ സമരം, ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ പശ്ചാത്തലങ്ങളെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ടൊവിനോയുടെ കരിയറിലെ മികച്ച ചിത്രമാകും ഇതെന്നും ആരാധകരുടെ പ്രതീക്ഷ. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Source link